ഞാന്‍ ഒരു സ്വപ്ന ജീവി

•നവംബര്‍ 12, 2008 • 1 അഭിപ്രായം

ഞാനും ഒരു പെണിനെ സ്നേഹിച്ചു, അവള്‍ എന്റെ യാകും എന്ന് സ്വപന്നം കണ്ടു.
അത് സ്വപ്നമല്ലെ , എന്ത് ചെയ്യാന്‍ ഉണര്‍ന്നപ്പോള്‍ അത് മഞ്ഞുപോകണ്ടേ….
എന്തെ അത് പോയില്ലഅത് സ്വപ്ന മല്ലെ

ഇപ്പോള്‍ ഞാന്‍ അത് സ്വപ്നം അല്ലെന്നു വിസ്വസികുന്നുവോ
ചില സ്വപങ്ങള്‍ അങ്ങനെ ആണ് അത് മഞ്ഞു പോകില
അത് നമ്മുടെ മനസ്സില്‍ തന്നെ കിടക്കും,
കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി എന്നെ സ്വപനം അലട്ടുന്ന തു പോലെ .

Advertisements

മലയാള സിനിമയും ഞാനും

•ജൂണ്‍ 27, 2007 • 3അഭിപ്രായങ്ങള്‍

ഞാന്‍ മലയാള സിനിമ എടുക്കുകയാണെങ്കി ഇടാന്‍ വച്ചിരിക്കുന്ന ചില പേരുകള്‍.

1) കിടന്ന പായ കാണാനില്ല.
കഥ : ഒരു രാത്രി കിടന്നുറങ്ങിയ പായ പിറ്റേന്ന് രാവിലെ കാണാതാവുകയും അതിനെ കുറിച്ചനോഷിക്ക്യന്‍ CBI കൊണ്ടുവരുന്നു ബാക്കി

ടിക്കറ്റ് എടുത്ത് കാണുക.

2) അമ്മായിഅപ്പനും മരുമോനും.
കഥ : ഇതു വളരെ വ്യത്യസ്തമായ ഒരു കഥയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന അമ്മായിഅപ്പന്‍ പോരിനെ കുറിച്ചാണ് ഈ സിനിമ.

ദൈവവും ചെകുത്താനും

•ജൂണ്‍ 25, 2007 • ഒരു അഭിപ്രായം ഇടൂ

ദൈവം ലൂസിഫര്‍ എന്ന മാലാഖയെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി,
അവനെ ചെകുത്താന്‍ എന്നു വിളിച്ചു, അവന്‍ ചെയ്ത കുറ്റം ലോകത്തെ ഭരിക്ക്യാന്‍ അവന്‍

ആഗ്രഹിചു എന്നത് .അതവനെ നരകത്തിലെത്തിച്ചു.

ഇന്നവന്‍ നരകത്തിന്റെ അധിപന്‍. അവന്‍ നിനക്കായ് കാത്തിരിക്കുന്നു.
ദൈവം ലോകത്തിന്റെ  അധിപന്‍, അവന്‍ നിന്റെ കൂടെയുണ്ട്.

നിന്റെ ഓരോ പാപവും നിന്നെ ദൈവത്തില്‍ നിന്നകറ്റുകയും ചെകുത്താനിലേക്കടുപ്പിക്കുകയും ചെയുന്നു.
നീ പശ്ചാതപിക്കുംബോള്‍ നീ ദൈവ്ത്തോട് അടുക്കുകയും ചെകുത്താനില്‍ നിന്ന് അകലുകയും ചെയ്യുന്നു

എന്റെ പ്രണയം

•ജൂണ്‍ 25, 2007 • 2അഭിപ്രായങ്ങള്‍

എന്റെ പ്രണയം ഞാന്‍ അവളെ അറിയിച്ചു,
അതുകേട്ടവള്‍ ചിരിച്ചു, ഒരു തമാശ കേട്ടതു പോലെ.

ഞാന്‍ എന്റെ പ്രണയത്തിന്‍ മധുരമേകാം എന്നറിയിച്ചു,
മധുരം പ്രമേഹത്തെ നല്‍ക്കുന്ന് അവള്‍ പറഞ്ഞു.

എന്റെ ഹ്രദയ കവാടം അവള്‍ക്കായി തുറന്നിട്ടു,
അവള്‍ അവന്റെ മണി മാളിക തിരഞ്ഞെടുത്തു.

ഞാന്‍ എന്റെ മനസിന്റെ വിശാലത അവളെ അറിയിച്ചു,
അവളെന്റെ ബാങ്ക് ബാലന്‍സ് ചോദിച്ചു.

ഞാന്‍ അവളെ വേള്‍ ക്കാം എന്നുപറഞ്ഞു,
അവള്‍ അവന്റെ ഗ്രീന്‍ കാര്‍ടിനെ വരിച്ചു.

ഇന്നും ഞാന്‍ പ്രണയിക്കുന്നു,
അവളെയല്ല, എന്റെ കബ്യൂട്ടറിനെ.
ഞാനിനൊരു സോഫ്റ്റ് വെയര്‍ എന്‍ ജിനീയര്‍ ആണ്.

പൊട്ട കിണറ്റിലെ തവള

•ജൂണ്‍ 25, 2007 • 3അഭിപ്രായങ്ങള്‍

പത്രം തുറക്കാന്‍ തന്നെ എനിക്കു ഭയമാണ്,  മൊത്തം അടിപിടി, കത്തി കുത്ത്, മരണം.
ടി വി ഞാന്‍ ഓണാക്കാറില്ല, അഴിമതി, കുതികാല്‍ വെട്ട് , ഐസ്ക്ക്രീം .
കര്‍ത്താവേ എന്തിനു നീ എന്നെ മനുഷ്യനായി സ്രഷ് ടിച്ചു.
ആ പൊട്ട കിണറ്റി ലെ തവളയോട് എനിക്ക് അസൂയ തോന്നുന്നു,
അവന്‍ ഒന്നും അറിയുന്നില്ലലോ.അവനെത്ര ഭാഗ്യവന്‍.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഞാനും.

•ജൂണ്‍ 22, 2007 • 4അഭിപ്രായങ്ങള്‍

ഞാന്‍ എന്തിനീ ലോകത്ത് വന്നു, ആരാണ് എന്നെ ഇവിടേക്കു വിളിച്ചത്ത്, ഇന്നും എന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് ഇത് . പലരും പലതും പറയുന്നു, വിധി , നിയോഗം, സത്യത്തിലേക്കുള്ള യാത്ര, എന്നിങ്ങനെ അവര്‍ ജീവിതത്തെ വിലയിരുത്തുന്നു, എന്താണ് സത്യം? അപ്പോള്‍ നാം കാണുന്നത് ,നാം അനുഭവിക്കുന്നത് എല്ലാം സത്യമല്ലാ എന്നാണോ?

ഇന്നലെ ഞാന്‍ ഈ ലോകത്തില്‍ ജനിച്ചു ഇന്ന് ഞാന്‍ ഇവിടെ ജീവിക്കുന്നു, നാളെ ഞാന്‍ ഇവിടെ നിന്നും പോയെന്നിരിക്കും. പക്ഷെ എവിടെ നിന്ന് ഞാന്‍ വന്നു? എവിടേക്കു ഞാന്‍ പോകുന്നു?

ഞാന്‍ എവിടെ നിന്നോ വന്നു, എവിടേക്കോ പോകുന്നു. ഞാന്‍ അറിയുന്ന ഒരു കാര്യം ഉണ്ട് ഞാന്‍ ഇന്ന് ഇവിടെ ഉണ്ട്. ഇത് ഞാന്‍ അറിയുന്ന സത്യം എന്നു പറയാന്‍ കഴിയില്ല. കാരണം സത്യം എന്തെന്ന് എനിക്ക് ഇന്നും അറിയില്ല.

ഇന്ന് ഞാന്‍ ഇവിടെ ഉണ്ട് , പക്ഷേ എന്തിന് ?

ഞാന്‍ ഒരു സത്യമാണോ? ആരാണ് ഞാന്‍? എന്റെ ശരീരമോ? അതോ എന്റെ മനസോ? അതൊ എന്റെ ആല്‍മാവോ? അല്ല ഇതൊന്നും അല്ലാ ഞാന്‍. ആയിരുന്നു എങ്കില്‍ എന്റെ …  എന്റെ …എന്റെ … എന്നിങ്ങനെ എനിക്ക് പറയാന്‍ കഴിയില്ല. അപ്പോള്‍ ആരാണു ഞാന്‍? എന്താണു ഞാന്‍?

അപ്പോള്‍ ഞാന്‍ ഒരു മിഥ്യാണോ? അറിയില്ല. സത്യമറിയാത്തഞാന്‍ എങ്ങിനെ മിഥ്യയെ അറിയും.
ചോദ്യങ്ങള്‍ ഇന്നിയും ബാക്കി… ഞാനും.

തുടരും.

പ്രേതം.

•ജൂണ്‍ 21, 2007 • ഒരു അഭിപ്രായം ഇടൂ

ഞാന്‍ കാഞിരമറ്റം ഹയര്‍ സെക്കന്‍ഡ റി സ്ക്കൂളില്‍ +2 വിനു പടിക്കുന്ന കാലം .
പത്താം ക്ലാസ്സ് കഴിഞ്ഞ് അല്‍ പ്പം വലിയ കുട്ടികള്‍ ആയത്തിന്റെ ഗമയില്‍ എന്തിനേയും
നേരിടാം എന്നു വിചാരിചു നടന്നിരുന്ന സമയം. School ഒരു മലയുടെ മുകളിലാണ്…
ബസ്  ഇറങ്ങി കുറചു മുകളിലേക്കു നടക്കണം. അടുത്തെങ്ങും വീടുകള്‍ ഇല്ല.
താഴെ വന്നാല്‍ കുറച്ചു കടകള്‍ ഉണ്ട്… മുകളില്‍ ഒരു വലിയ പ്രദേശം മുഴുവന്‍
സ്കൂള്‍ പരന്നുകിടക്കുകയാണ്…സ്കൂളിനോടുചേര്‍ന്ന് ഒരു പള്ളിയുണ്ട്…ആടുത്ത് ഒരു
ശ് മശാനവും… പകല്‍ സമയതുപോലും ആരും അങ്ങോട്ട് പോകാറില്ല.
പെരുംബാവൂര്‍ ഹയര്‍ സെക്കന്‍ഡ്രി സ്ക്കൂളില്‍ ആ കൊല്ലത്തെ യുവജനോല്‍ സവത്തിനു
കൊടികയറി, വിദ്യാഭ്യാസ മന്ത്രിയാണു ഉല്‍ഘാടനം…. ഉല്‍ഘാടന ദിവസവും
അതിനു പിറ്റേന്നും ഞങ്ങളുടെ പരിപാടികള്‍ ഉണ്ടയിരുന്നു…ആദ്യ ദിവസം
മൈം പിറ്റേന്ന് നാടകവും. ആദ്യ ദിവസത്തെ പരിപ്പാടികള്‍ കഴിഞ്ഞതു വളരെ
താമസിച്ചാണ് …പിറ്റേന്നും പരിപ്പാടികള്‍ ഉള്ളതുകൊണ്ട്, വീട്ടിലേക്കു പോകാതെ
ഞങ്ങള്‍ നേരെ കാഞിരമറ്റത്തേ ക്കുപൊകാന്‍ തീരു മാനിച്ചു. ഒരു രാത്രി School ല്
താമസിക്കുക രാവിലെ വീണ്ടും പെരുംബാവൂര്‍ക്ക് പൊവുകാ, അതായിരുന്നു ഞങ്ങളുടെ
പ്ലാന് . സാറിനോടു പറഞ്ഞ് ഒരു മുറി തുറന്നു മേടിച്ചു…നേരം വളരെ വൈകിയാണു
ഞങ്ങള്‍ സ്കൂളില്‍ എത്തിയത്.

വാച് മാന്‍ ജോസഫ് ചേട്ടന്‍ ഞങ്ങള്‍ ക്ക് മുറി തുറന്നു തന്നു. രാത്രി ആ വലിയ സ്കൂളില്‍
ജോസഫ് ചേട്ടന്‍ ഒറ്റക്കാണ് , ഇന്ന് ഞങ്ങളും… മുറിയില്‍ ഒട്ടും തന്നെ വെളിച്ചം
 ഇല്ലായിരുന്നു. ആ കോംബൊണ്ടില്‍ ആകെ ഉണ്ടായിരുന്ന വെളിച്ചം പള്ളിയുടെ
മുന്ബില്‍ തെളിഞ്ഞിരുന്ന ഇല്ക്റ്റ്റിക് ലാംബില്‍ നിന്നായിരുന്നു. നാളത്തെ നാടകം
റിഹേഴ്സല്‍ ചെയാം എന്നുകരുതി ഞങ്ങളെല്ലാഒ കൂടി പള്ളിത്തറ യിലേക്കു നടന്നു.
 
സമയം 12:30 കഴിഞ്ഞുകാണും, അപ്പോള്ളാ ഒരുത്തനു മൂത്രശ്ങ്ക. മലയാളിയുടെ
സവിശേഷതയാണോ എന്നറിയത്തില്ല, ഈ കാര്യത്തി നല്ല ഒത്തൊരുമയാ…
ഒരുത്തനു തോന്നിയാ പിന്നെ എല്ലാവര്‍ക്കും തോന്നും….അങ്ങനെ ഞങ്ങള്‍
എല്ലാവരും കൂടി കാര്യം സാദിക്ക്യാന്‍ പോകുംബോള്‍ ഏതോ ഒരുത്തന്‍ വിളിചു പറഞ്ഞു..
“ എടാ സെമിത്തേരിയില്‍ ഒരു വെളിച്ചം…പ്രേതമാടാ…”.
“ അവന്‍ ചുമ്മാ പേടിപ്പിക്കാന്‍ പറയുനതാടാ…”.
“ അല്ലടാ നോക്ക്… ശരിയാടാ ദേ വെളിച്ചം …”
എവിടന്നോ നല്ല കാറ്റുവീശി…പള്ളീടെ മുബിലെ ലൈറ്റം പോയീ….
ആകെ ഇരുട്ട്…അതുവരെ കരുതിവച്ചിരുന്ന ധൈര്യം മുഴുവന്‍ അതോടെ പോയി…
 
“എടാ അതിങ്ങോട്ടു വരുന്നു… “. “അമ്മേ… പ്രേതം….”
ഞങ്ങള്‍ അലറികൊണ്ട് ഓടി…“അയ്യോ…..” . പ്രേതം ദാണ്ടെ…കരഞ്ഞോണ്ട് .
തിരിച്ചോടുന്നു…
“എടാ…അതു പ്രേതമല്ല…ജോസഫ് ചേട്ടനാ….”
 
പിന്നാംപുറം : – 
 പാവം ജോസഫ് ചേട്ടന്‍…പുള്ളിക്കാരന്‍ രാത്രി മൂത്ര മൊഴിക്കാന്‍
 സെമിത്തേരിക്കടുത് വന്നപ്പോള്ളാ ഞങ്ങള്‍ ഒച്ച വച്ചത്ത്…പുള്ളികാരന്റെ കയിലെ
 സിഗററ്റാണു ഞങ്ങള്‍ കണ്ട വെളിച്ചം.
 ജോസഫ് ചേട്ടന്‍ പ്രേതത്തെ കണ്ട് പേടിച്ച് ഒരാഴ്ച്ച് ലീവെടുത്ത് വീട്ടില്‍ ഇരുന്നു.
 പ്രേതത്തെ പേടിപ്പിച്ച ഞങ്ങള്‍ ഇക്കാര്യം പുറത്തും പറഞ്ഞില്ല….
 ഇപ്പോള്ളും ആ സെമിത്തേരിയില്‍ പ്രേതമുണ്ടെന്ന് പാവം ജോസഫ് ചേട്ടന്‍
 വിശ്വസിക്കുന്നു….പാവം ജോസഫ് ചേട്ടന്‍…..